കോവിഡ് കാലത്തെ സമരങ്ങൾക്കുള്ള വിലക്ക് നീട്ടി
Top News

കോവിഡ് കാലത്തെ സമരങ്ങൾക്കുള്ള വിലക്ക് നീട്ടി

കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി.

News Desk

News Desk

കൊച്ചി: കോവിഡ് കാലത്ത് സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഈ മാസം 31 വരെ നീട്ടി. കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് തുടരുന്ന സാഹചര്യത്തിൽ ആണ് ഹൈക്കോടതിയുടെ നടപടി.

കോവിഡിന്റെ മറവിൽ പ്രതിഷേധിക്കാനുള്ള അവകാശം സർക്കാർ തടയുകയാണെന്ന് ആരോപിച്ച് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു.

എന്നാൽ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം പതിനഞ്ചിനാണ്‌ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കേരളത്തിൽ സമരങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്.

Anweshanam
www.anweshanam.com