സർക്കാരിന് ആശ്വാസം; ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്
സർക്കാരിന് ആശ്വാസം; ലൈഫ് മിഷനിൽ സിബിഐ  അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ സർക്കാരിന് ആശ്വാസം. കേസന്വേഷണം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി അരുണിന്‍റെ സിംഗിള്‍ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.

സുപ്രിംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ . കെവി വിശ്വനാഥനെ ഓണ്‍ലൈനായി എത്തിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്.

ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്‍റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

എന്നാല്‍ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരാമെന്നാണ് പറയുന്നത്. രണ്ട് സ്വകാര്യ കക്ഷികള്‍ക്കിടയിലാണ് കരാറെന്നും സര്‍ക്കാരോ സര്‍ക്കാരിന്‍റെ ഏജന്‍സിയായ ലൈഫ് മിഷനോ ബന്ധമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. യുണിടാക്കുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാറോ ലൈഫ് മിഷനോ കക്ഷിയാകുണെങ്കില്‍ മാത്രമെ അന്വേഷണം സിബിഐക്ക് അത്തരത്തിലേക്ക് മാറ്റാന്‍ കഴിയു. സര്‍ക്കാര്‍ വാദത്തിന് വലിയ വിജയമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്.

Related Stories

Anweshanam
www.anweshanam.com