സംസ്ഥാനത്ത് കോവിഡ് ചികിത്സ ചിലവ് കൂടുതലെന്ന് ഹൈക്കോടതി

പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ തുക ഈടാക്കുന്നുവെന്ന് പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
സംസ്ഥാനത്ത് കോവിഡ് ചികിത്സ ചിലവ് കൂടുതലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ചികിത്സ ചിലവ് അതീവഗുരുതരമെന്ന് ഹൈക്കോടതി.സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്നും ഈടാക്കുന്ന തുക രോഗതീവ്രതയേക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു.

പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ തുക ഈടാക്കുന്നുവെന്ന് പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

സ്വകാര്യ ആശുപത്രികളിൽ തീരുമാനിച്ചിട്ടുള്ള കോവിഡ് ചികിത്സ നിരക്ക് സംബന്ധിച്ച് ഉത്തരവ് നിലനിൽക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com