നാളെ മുതൽ മൂന്നു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട് .
നാളെ മുതൽ മൂന്നു  ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :നാളെ മുതൽ മൂന്നു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത .ഉച്ചയ്ക്ക് രണ്ടു മണി മുതൽ 10 മണി വരെ ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട് .മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട് .

ഇത്തരം ഇടിമിന്നൽ അപകടകാരിയാണ് .തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു .ഇന്ന് ആലപ്പുഴ ,കോട്ടയം ജില്ലകളിൽ ചൂട് കൂടാൻ സാധ്യത ഉണ്ട് താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നതിനാൽ ജാഗ്രത പാലിക്കണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com