
തിരുവനന്തപുരം: നാളെ ചേരേണ്ട കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക നിയമസമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം നിലവില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദാംശം തേടിയതോടെയാണ് സമ്മേളനം അനിശ്ചിതത്വത്തിലായത്. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു.
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ ശുപാര്‍ശയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തേയും കേരളത്തിലേയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ നിയമസഭ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന.
രാജ്ഭവനില്‍ നിന്നും അനുമതില്‍ ലഭിച്ചാല്‍ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍