ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപനവുമായി സർക്കാർ

ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്ച നൽകില്ല
ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപനവുമായി സർക്കാർ .

അനധികൃതമായി ജോലിക്ക് ഹാജകാതാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു .

പണി മുടക്കുന്ന ദിവസത്തെ ശമ്പളം മാർച്ച് മാസത്തിൽ നിന്ന് ഈടാക്കും .അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാനും ഉത്തരവിൽ നിർദേശിക്കുന്നു .പണി മുടക്ക് നടക്കുന്ന ദിവസം അനുമതിയില്ലാതെ അവധി എടുത്താൽ സെർവിസിൽ നിന്നും നീക്കും .

ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്ച നൽകില്ല .ജില്ലാ കളക്ടര്‍മാരും വകുപ്പുതല മേധാവികളും പണിമുടക്കില്‍ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട് .

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com