
തിരുവനന്തപുരം: വാളയാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഉടന്‍ നല്‍കും. നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്കി.
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തുവരികയുള്ളൂ എന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. 2017 ജനുവരി 13നും , മാര്‍ച്ച് 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഢനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.2019 ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.