കോടതിയിൽ നിലപാട് മാറ്റി സർക്കാർ; കോവിഡ് രോ​ഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കില്ല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരി​ഗണിക്കവെയാണ് സർക്കാർ മലക്കം മറിഞ്ഞത്.
കോടതിയിൽ നിലപാട് മാറ്റി സർക്കാർ;  കോവിഡ് രോ​ഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കില്ല

കൊച്ചി: കോവിഡ് രോ​ഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍‌. ഫോണ്‍ വിളി വിശദാംശങ്ങള്‍ വേണ്ട ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരി​ഗണിക്കവെയാണ് സർക്കാർ മലക്കം മറിഞ്ഞത്.

നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പരിശോധിക്കുന്നത് ടവർ ലൊക്കേഷൻ മാത്രമാണെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, നേരത്തെ കോവിഡ് രോഗികളുടെ ഫോൺ കോളുകൾ ശേഖരിക്കുമെന്നായിരുന്നു സർക്കാർ നിലപാട്.

ഇതിനെത്തുടർന്നാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് സർക്കാരിന്റെ സടപടിയെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

Related Stories

Anweshanam
www.anweshanam.com