പി ഡബ്ല്യു സിയെ വിലക്കി സര്‍ക്കാര്‍; കെ ഫോണ്‍ പദ്ധതിയിലും കരാര്‍ പുതുക്കില്ല

പി ഡബ്ല്യു സിയെ വിലക്കി സര്‍ക്കാര്‍; കെ ഫോണ്‍ പദ്ധതിയിലും കരാര്‍ പുതുക്കില്ല

യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്

തിരുവനന്തപുരം: ഐ ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ( പി ഡബ്ല്യു സി) വിലക്കി സംസ്ഥാന സര്‍ക്കാർ.യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കെ ഫോണ്‍ പദ്ധതിയിലും സര്‍ക്കാര്‍ പി ഡബ്ല്യു സിയുമായി കരാര്‍ പുതുക്കില്ല. രണ്ട് വര്‍ഷത്തേക്കാണ് വിലക്കേർപ്പെട‌ുത്തിയത്.

യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വ‌പ്‌ന സുരേഷ് ഐ ടി വകുപ്പിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിലെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്. സ്വപ്‌നയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന പി ഡബ്ല്യു സി. കെ എസ് ഐ ടി ഐ എല്‍ എം ഡി ജയശങ്കര്‍ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്‌നയെ നിയമിച്ചത്. ഇരുപത് ലക്ഷം രൂപയാണ് സ്വപ്‌നയുടെ സേവനത്തിന് കെ എസ് ഐ ടി ഐ എല്‍ കണ്‍സള്‍ട്ടന്‍സിയായി പി ഡബ്ല്യു സിക്ക് നല്‍കിയത്.

ജയശങ്കര്‍ പ്രസാദിന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ അന്നത്തെ ഐ ടി സെക്രട്ടറിയായ ശിവശങ്കറായിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ സ്വപ്‌നയ്‌ക്ക് കെ എസ് ഐ ടി ഐ എല്ലില്‍ കരാര്‍ നിയമനം ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു.

ശിവശങ്കറിന്റെ മേല്‍നോട്ടത്തിലുളള സ്ഥാപനത്തില്‍ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്ബളം ലഭിക്കുന്ന കരാര്‍ നിയമനം നേടിയത് ഇരുവരും തമ്മിലുളള ബന്ധത്തിന്റെ വലിയ തെളിവായി സ്വര്‍ണക്കടത്തിനെ കുറിച്ച്‌ അന്വേഷിക്കുന്ന ഏജന്‍സികള്‍ ഉയ‍ര്‍ത്തി കാട്ടിയിരുന്നുഅതേസമയം, സ്വപ്‌ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. നേരത്തെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com