സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസുമാണ് നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം :സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് . അതേസമയം ഡോളർ കടത്ത് കേസിൽ മെയ് മാസത്തിനകം മാത്രമേ കുറ്റപത്രം ഉണ്ടാകൂ.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസുമാണ് നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കുറ്റപത്രമാണ് നിലവിൽ സമർപ്പിക്കുക.

ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ല. എന്നാൽ നിലവിൽ അറസ്റ്റിലാകാത്ത ചിലരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വെളിപ്പെടുത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com