
തിരുവനന്തപുരം :സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളാണ് ജാമ്യാപേക്ഷയുമായി കൊച്ചി എൻഐഎ കോടതിയെ സമീപിച്ചു . കുറ്റപത്രത്തിൽ ഗൗരവതരമായ കണ്ടെത്തലുകളൊന്നുമില്ലെന്നും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു .
ഗൗരവം കുറഞ്ഞ സ്വർണക്കടത്ത് കേസിൽ ഇനിയും റിമാൻഡ് നീട്ടരുതെന്നും ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. പ്രതികളിൽ പലർക്കും കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ എൻഐഎ കോടതി നേരത്തെ പത്ത് പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം തുടങ്ങും.