സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

ഫെബ്രുവരി 12-നാണ് ഒരു പവൻ സ്വര്‍ണത്തിന് 35,400 രൂപയായി വില ഉയര്‍ന്നത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,400 രൂപയാണ് വില.

ഒരു ഗ്രാമിന് 4,425 രൂപയും. ഫെബ്രുവരി 12-നാണ് ഒരു പവൻ സ്വര്‍ണത്തിന് 35,400 രൂപയായി വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,822 ഡോളറിലാണ് വില.

ഫെബ്രുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവന് 36,800 രൂപയായിരുന്നു വില.കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻെറ ഇറക്കുമതി തീരുവ കൂട്ടിയ നടപടിയും സ്വര്‍ണ വില കുറയാൻ കാരണമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com