സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും കുറവ്

കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ഇടയിൽ ഇത് മൂന്നാം തവണയാണ് വില കുറയുന്നത് .
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും കുറവ്

കൊച്ചി :സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും കുറവ് .പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത് .കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ഇടയിൽ ഇത് മൂന്നാം തവണയാണ് വില കുറയുന്നത് .

തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധന വിലയാണ് രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കുറയുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ദിവസം തുടർച്ചയായി ഇന്ധന വിലയിൽ കുറവ് ഉണ്ടായിരുന്നു .

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോൾ അത് ഇന്ധനവിലയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com