നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉള്ള സ്ഥാനാർഥികളുടെ നാമ നിർദേശ പത്രിക സമർപ്പണം ഇന്നും തുടരും

പ്രധാന മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചേക്കും .
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉള്ള സ്ഥാനാർഥികളുടെ നാമ  നിർദേശ പത്രിക സമർപ്പണം ഇന്നും തുടരും

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉള്ള സ്ഥാനാർഥികളുടെ നാമ നിർദേശ പത്രിക സമർപ്പണം ഇന്നും തുടരും .പ്രധാന മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചേക്കും .

തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളായ കടകംപള്ളി സുരേന്ദ്രൻ ,വി ശിവൻകുട്ടി ,ഡി കെ മുരളി ,ജി ആർ അനിൽ എന്നിവർ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും .

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം 19 ആയതിനാൽ കൂടുതൽ ബി ജെ പി ,യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും .കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 84 പേരാണ് പത്രിക സമർപ്പിച്ചത് .ഏറ്റവും കൂടുതൽ നാമ നിർദേശ പത്രിക സമർപ്പണം നടന്നത് കണ്ണൂരിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com