പ്രചാരണങ്ങൾ ശക്തമാക്കി മുന്നണികൾ; രാഹുൽ ഗാന്ധിയും അമിത് ഷായും യെച്ചൂരിയും കേരളത്തിൽ

പ്രചാരണങ്ങൾ ശക്തമാക്കി മുന്നണികൾ; രാഹുൽ ഗാന്ധിയും അമിത് ഷായും യെച്ചൂരിയും കേരളത്തിൽ

തിരുവനന്തപുരം: അന്തിമ സ്ഥാനാർഥി പട്ടികയായതോടെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങൾക്ക് ചൂടേറി. പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുകയാണ്. കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ തന്നെ കേരളത്തിലെത്തി. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും.

നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് ഷായുടെ ആദ്യ പൊതു പരിപാടി. രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയം, എറണാകുളം ജില്ലകളില്‍ പര്യടനം തുടരും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും.

രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേത്തും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നീലേശ്വരത്ത് എം രാജഗോപാലന്‍്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 ന് രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനിയിലാണ് പരിപാടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com