മഴ ശക്തമായി; അണക്കെട്ടുകളില‍ ജലനിരപ്പ് ഉയരുന്നു

മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ തുറക്കും എന്നാണ് വിവരം. വയനാട് ബാണാസുര സാഗറും തുറക്കും
മഴ ശക്തമായി; അണക്കെട്ടുകളില‍ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ അണക്കെട്ടുകളില‍ ജലനിരപ്പ് ഉയരുന്നു. നെയ്യാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ തുറക്കും എന്നാണ് വിവരം. വയനാട് ബാണാസുര സാഗറും തുറക്കും.

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്. ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്.

മഴ ശക്തമായി പെയ്യുന്ന വയനാട്ടിലെ കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ശക്തമായ കാറ്റും മഴയുമാണ്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം.

Related Stories

Anweshanam
www.anweshanam.com