കേരളത്തിൽ ഇടത്പക്ഷത്തിന് തുടർ ഭരണം ലഭിക്കുമെന്ന് സി പി എം വിലയിരുത്തൽ

ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റിനും മുകളിൽ ലഭിക്കുമെന്നും പ്രതീക്ഷ. ഏത് സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കും.
കേരളത്തിൽ ഇടത്പക്ഷത്തിന്  തുടർ ഭരണം ലഭിക്കുമെന്ന് സി പി എം വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിൽ ഇടത്പക്ഷത്തിന് തുടർ ഭരണം ലഭിക്കുമെന്ന് സി പി എം വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റിന് മുകളിൽ ലഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് വിലയിരുത്തി .

ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റിനും മുകളിൽ ലഭിക്കുമെന്നും പ്രതീക്ഷ. ഏത് സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കും.

വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എൽ ഡി എഫ് അനുകൂല വിധി ഉണ്ടാക്കുമെന്ന് സൂചന. ബി ജെ പി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശേരി, ഗുരുവായൂർ തുടങ്ങിയിടങ്ങളിൽ ബി ജെ പി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com