സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്; 61 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്
Top News

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്; 61 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 11 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം തലസ്ഥാനത്താണ്. 4459 രോഗബാധിതരാണ് തിരുവനന്തപുരത്തുള്ളത്. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ തീരമേഖലയിലും രോഗ വ്യാപനം ഉയരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകൾ പരിശോധിച്ചതായും ഇപ്പോൾ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേര്‍നന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തിക്കും. 33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനമാകും. 800 സര്‍ക്കാര്‍ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

Anweshanam
www.anweshanam.com