അടുത്ത ശനി ,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

ട്യൂഷൻ ക്ലാസും സമ്മർ ക്യാമ്പുകളും നിർത്തിവെയ്ക്കണം. 50 % സർക്കാർ ജീവനക്കാർക്ക് റോട്ടഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും.
അടുത്ത ശനി ,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: അടുത്ത ശനി ,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രം അനുമതി . കല്യാണം ,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നടത്താമെങ്കിലും പരമാവധി 75 പേരെ മാത്രം പ്രവേശിപ്പിക്കാൻ സാധിക്കൂ. 24 -നു സർക്കാർ ഓഫീസുകൾ ,പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും അവധിയായിരിക്കും.

എന്നാൽ അന്നേ ദിവസം നടക്കേണ്ട ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും ഓൺലൈൻ മുഖേന ക്ലാസുകൾ നടത്തണം. ട്യൂഷൻ ക്ലാസും സമ്മർ ക്യാമ്പുകളും നിർത്തിവെയ്ക്കണം. 50 % സർക്കാർ ജീവനക്കാർക്ക് റോട്ടഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും.

സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. ബീച്ചുകൾ ,പാർക്ക് എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. പോലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും ഇത് ഉറപ്പാക്കണം. രാത്രികാല നിയന്ത്രണങ്ങൾ തുടരും. രോഗികൾ വർധിക്കുന്നതിന് അനുസരിച്ച് സി എഫ് എൽ ടി സി എണ്ണം കൂട്ടും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com