ജാഗ്രത തുടരുക; ഇന്ന് 8,135 പേര്‍ക്ക് കോവിഡ്
Top News

ജാഗ്രത തുടരുക; ഇന്ന് 8,135 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 7,013 പേരാണ്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 7,013 പേരാണ്. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ 730 ആണ്. 2,828 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നിലവില്‍ 72,399 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ 59,157 സാമ്പിളുകള്‍ പരിശോധിച്ചു. 29 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

Anweshanam
www.anweshanam.com