സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് 19 സ്ഥിരീച്ചു; 10 മരണം
Top News

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് 19 സ്ഥിരീച്ചു; 10 മരണം

സംസ്ഥാനത്ത് ഇന്ന് 1099 പേര്‍ കോവിഡ് മുക്തി നേടി. ഇതുവരെ 28,878 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം - 221 , എറണാകുളം -123 , കോഴിക്കോട് - 118 , കോട്ടയം -100 , ആലപ്പുഴ - 86 , കൊല്ലം - 81 , കണ്ണൂര്‍ -52 , വയനാട് -49 , കാസര്‍കോട് - 48 , പത്തനംതിട്ട - 44 , ഇടുക്കി, തൃശൂര്‍ - 30 , പാലക്കാട് - 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം - 487, മലപ്പുറം - 200 , എറണാകുളം -110 , കോഴിക്കോട് -106, കോട്ടയം -91 , ആലപ്പുഴ - 73 , കൊല്ലം - 70 , കണ്ണൂര്‍ - 38, കാസര്‍ഗോഡ് - 37 , വയനാട് - 36 , പത്തനംതിട്ട - 33 , തൃശൂര്‍ - 27 , പാലക്കാട് - 24, ഇടുക്കി - 19 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് - 203 , തിരുവനന്തപുരം - 190 , എറണാകുളം- 120, പാലക്കാട് - 107 , മലപ്പുറം- 82 , തൃശൂര്‍ - 64 -, കോട്ടയം, വയനാട് - 61, കൊല്ലം - 55 , കോഴിക്കോട് - 43 , ഇടുക്കി - 39 , ആലപ്പുഴ - 30 , പത്തനംതിട്ട - 24 , കണ്ണൂര്‍ - 20 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anweshanam
www.anweshanam.com