സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്; റെക്കോർഡ് വർധന
Top News

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്; റെക്കോർഡ് വർധന

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം - 362, കോഴിക്കോട് - 330 , തൃശൂര്‍ - 323, എറണാകുളം - 276, കാസര്‍ഗോഡ് - 270, കണ്ണൂര്‍ - 251, ആലപ്പുഴ - 240, മലപ്പുറം - 201, കോട്ടയം - 196, പത്തനംതിട്ട - 190, പാലക്കാട് - 131, വയനാട് - 77, ഇടുക്കി - 24 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ്വദേശി രാജന്‍ (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ചേങ്ങള സ്വദേശി ഹസൈനാര്‍ (61), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍ഗോഡ് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്‌ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 384 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Anweshanam
www.anweshanam.com