സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ്; കുട്ടികളിൽ രോഗവ്യാപനം കൂടുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് രോഗ വ്യാപനം കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ്; കുട്ടികളിൽ രോഗവ്യാപനം കൂടുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇന്ന് 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ആകെ മരണം 1046 ആയി ഉയർന്നു.

തിരുവനന്തപുരത്ത് രോഗ വ്യാപനം കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ചിലയിടത്ത് ജനങ്ങളുടെ പ്രവർത്തനത്തിൽ നിരാശ ഉള്ളതായും മുഖ്യമന്ത്രി. വഴിയോര കച്ചവടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിൽ രോഗവ്യാപനം കൂടുന്നതായും, സ്വകാര്യ ട്യൂഷൻ ഒഴിവാക്കേണ്ടതും അദ്ദേഹം ഓർമിപ്പിച്ചു.

95407 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 7723 പേർ ഇന്ന് രോഗമുക്തരായി.

Related Stories

Anweshanam
www.anweshanam.com