കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം രൂക്ഷമായ സാഹചര്യത്തിലേക്ക് പോകുന്നു:വി.മുരളീധരൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെങ്കിൽ പോലും സർക്കാർ വേണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ.
കോവിഡ്  വ്യാപനത്തെ തുടർന്ന് കേരളം രൂക്ഷമായ സാഹചര്യത്തിലേക്ക് പോകുന്നു:വി.മുരളീധരൻ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം രൂക്ഷമായ സാഹചര്യത്തിലേക്ക് പോകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇത് ആശങ്കാജനകമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെങ്കിൽ പോലും സർക്കാർ വേണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ.

യുദ്ധകാല നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ജനുവരി 16 -നാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. എന്നാൽ വാക്‌സിൻ ലഭ്യത അനുസരിച്ച് സർക്കാർ മുൻകൂട്ടി സൗകര്യം ഒരുക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വാക്‌സിൻ ക്ഷാമമെന്ന് വരുത്തി തീർത്ത് ജനങ്ങളെ പരിഭ്രാന്തർ ആകുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിനായി കേരളം കാത്ത് നില്കാതെ സ്വന്തം നിലയ്ക്ക് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com