സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്

ഹൈറിസ്‌ക് വിഭാഗക്കാർക്ക് മുൻഗണന നൽകും .45 വയസ്സിൽ താഴെയുള്ളവർക്ക് കൂടുതൽ പരിശോധന നടത്തി കോവിഡ് വ്യാപനം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം .
സംസ്ഥാനത്ത് കോവിഡ്  പരിശോധന വർധിപ്പിക്കുമെന്ന്   ചീഫ് സെക്രട്ടറി വി പി ജോയ്

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് .ഏപ്രിൽ 16 ,17 തീയതികളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തും .ഹൈറിസ്‌ക് വിഭാഗക്കാർക്ക് മുൻഗണന നൽകും .45 വയസ്സിൽ താഴെയുള്ളവർക്ക് കൂടുതൽ പരിശോധന നടത്തി കോവിഡ് വ്യാപനം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം .

സംസ്ഥാനത്ത് 7 ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് നിലവിലുള്ളത് .പരിശോധന ,നിയന്ത്രണം ,വാക്‌സിനേഷൻ എന്ന മൂന്ന് തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാൻ സർക്കാർ ലക്ഷ്യമിടുന്നു .ഹൈറിസ്‌ക്ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും .പരീക്ഷ കാലമായതിനാൽ വിദ്യാർഥികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കണം .

തിരക്കുള്ള മാളുകൾ,മാർക്കറ്റുകൾ എന്നവിടങ്ങളിൽ ശ്രദ്ധ ചെലുത്തണം .പൊതുപരിപാടികൾക്ക് മുൻ‌കൂർ അനുമതി വാങ്ങണം .ട്യൂഷൻ സെന്ററുകൾ രോഗവ്യാപനത്തിന് കാരണമാകരുത് .സാമൂഹിക അകലം പാലിക്കണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com