കോവിഡ്; ശനിയും ഞായറും പൂർണ്ണ നിയന്ത്രണം

അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. സന്നദ്ധ സംഘടനകൾക്ക് 24 മണിക്കൂർ പ്രവർത്തിക്കാം.
കോവിഡ്;  ശനിയും ഞായറും പൂർണ്ണ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയും ഞായറും പൂർണ്ണ നിയന്ത്രണം. അതാവശ്യമില്ലാത്ത എല്ലാവരും വീട്ടിൽ തുടരണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ അനുവദിക്കുകയുള്ളു.

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയുന്നവർക്ക് ജോലിക്ക് പോകാം. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. സന്നദ്ധ സംഘടനകൾക്ക് 24 മണിക്കൂർ പ്രവർത്തിക്കാം.

ടെലികോം ,ഇന്റർനെറ്റ് സേവനദാതാക്കളായ കമ്പനിയുടെ ജീവനക്കാർക്ക് അതാത് കമ്പനിയുടെ ഐ ഡി കാർഡ് ഉപയോഗിക്കാം. റെസ്റ്റോറന്റും ഭക്ഷണസാധനങ്ങളും പാർസൽ മാത്രമായി അനുവദിക്കൂ. വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com