വാരാന്ത്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

24 ,25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. ജനങ്ങൾ പൊതുയിടങ്ങളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻവേണ്ടിയാണിത്.
വാരാന്ത്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 24 ,25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. ജനങ്ങൾ പൊതുയിടങ്ങളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻവേണ്ടിയാണിത്.

സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് നിർദേശമുണ്ട്. വിദ്യാഭാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് മാത്രം മതിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com