കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

മരണാന്തര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാം. വാരാന്ത്യ നിയന്ത്രണം സംസ്ഥാനത്ത് തുടരും. ഹോട്ടലുകളിൽ രാത്രി 9 വരെ പാർസലുകൾ അനുവദിക്കും. കടകൾ ഏഴര വരെ മാത്രം.
കോവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിയേറ്ററുകളും ,മാളുകളും,ജിമ്മുകളും,ബാറുകളും,പാർക്ക്കളും മറ്റും അടച്ചിടും. 50 പേർക്ക് മാത്രമായിരിക്കും വിവാഹ ചടങ്ങിലും ആരധനാലയങ്ങളിലും പ്രവേശനം.

മരണാന്തര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാം. വാരാന്ത്യ നിയന്ത്രണം സംസ്ഥാനത്ത് തുടരും. ഹോട്ടലുകളിൽ രാത്രി 9 വരെ പാർസലുകൾ അനുവദിക്കും. കടകൾ ഏഴര വരെ മാത്രം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകൾ ഇന്ന് മുതൽ തുറക്കില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com