കോവിഡ് രണ്ടാം തരംഗം ;കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുകയാണ് .
കോവിഡ്  രണ്ടാം തരംഗം ;കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം :കോവിഡ് വൈറസിന്റെ രണ്ടാം തരംഗ സാധ്യത കണക്കിലെടുത്തു കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു .ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവർക്ക് ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി .സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ടെസ്റ്റിന് വിധേയരാകണം .ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ഫലം ഉള്ളവർക്കും ഇത് ബാധകമാണ് .

മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുകയാണ് .ഇന്നലെ മഹാരാഷ്ട്രയിൽ ഇത് വരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു .

പുറത്ത് നിന്നും വന്നവരുമായി സമ്പർക്കത്തിലേർപ്പെട്ട രോഗലക്ഷണങ്ങൾ ഉള്ളവരും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയരാകണം .പനി ,ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com