സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ്; 25 മരണം

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ്; 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 6910 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 640 പേരുണ്ട്. 25 പേര്‍ മരിച്ചു.

87738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 60494 സാമ്ബിള്‍ പരിശോധിച്ചു. 4981 പേരാണ് രോഗമുക്തരായത്.

സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ ജാഗ്രതയുടെ ഫലമായി വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com