മറ്റ് സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ;ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം ഇനിയും കൂടുന്നതിന് മുൻപ് പരമാവധി പേർ വാക്‌സിൻ സ്വീകരിക്കാൻ തയ്യാർ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
മറ്റ് സംസ്ഥാനങ്ങളിൽ കോവിഡിന്റെ  രണ്ടാം തരംഗം ;ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കണ്ണൂർ :മറ്റ് സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല .നാട്ടിൽ രോഗബാധിതർ അല്ലാത്തവർ കൂടുതലാണ് .അതിനാൽ ജാഗ്രത പുലർത്തണം .

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ് .ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി .മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാം തരംഗം ആരംഭിച്ചു .അതിനാൽ ജാഗ്രത പാലിക്കണം .

സംസ്ഥാനത്ത് രണ്ടാം തരംഗം തുടങ്ങുന്നതിന് മുൻപ് എല്ലാവര്ക്കും വാക്‌സിൻ നൽകാനാണ് ആലോചിക്കുന്നത് .രോഗവ്യാപനം ഇനിയും കൂടുന്നതിന് മുൻപ് പരമാവധി പേർ വാക്‌സിൻ സ്വീകരിക്കാൻ തയ്യാർ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com