സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു; ആകെ മരണം 64 ആയി

ഇന്ന് മൂന്ന്​ പേര്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ട്​ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്‌തു
സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു; ആകെ മരണം 64 ആയി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് മൂന്ന്​ പേര്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ട്​ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ മൊത്തം മരണ സംഖ്യ 64 ആയി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71), മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി അബ്​ദുല്‍ ഖാദര്‍ (71), കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട്​ കുമ്ബള സ്വദേശി അബ്​ദുറഹ്മാന്‍ (70) എന്നിവരാണ് ഇന്ന് മരിച്ചത്.

കോഴിക്കോട് ശനിയാഴ്​ച മരിച്ച ഷാഹിദയ്ക്കും വെള്ളിയാഴ്ച മരിച്ച കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജിനും (82) രോഗബാധ സ്ഥിരീകരിച്ചു. ട്രൂനാറ്റ്​ പരിശോധനയിലാണ്​ ഷാഹിദക്ക്​ രോഗബാധ കണ്ടെത്തിയത്​.

തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71) ഇന്ന് രാവിലെയാണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല.

ആന്‍റിജന്‍ പരിശോധനയിലാണ് കുമ്പള സ്വദേശി ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാന്​(70) രോഗബാധ സ്ഥിരീകരിച്ചത്. . ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മരണം. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച നടത്തിയ ആന്‍റിബോഡി ടെസ്​റ്റില്‍ കോവിഡ് സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് വര്‍ഗീസ് മരിച്ചത്. വിവിധ രോഗങ്ങള്‍ക്ക്​ ചികിത്സയിലായിരുന്നുവെന്നാണ്​ വിവരം. ജൂലൈ 18നാണ്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്​ച രാവിലെയായിരുന്നു അന്ത്യം. ഇദ്ദേഹത്തി​​െന്‍റ ഭാര്യയ്ക്കും മകനും കോവിഡ് സ്​ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ചുങ്കം സ്വദേശിയായ ഒൗസേപ്പി​​െന്‍റ മരണം. ഏറെ നാളായി കിടപ്പിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com