സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 641 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 641 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

By News Desk

Published on :

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-213

മലപ്പുറം -87

കൊല്ലം - 84

എറണാകുളം - 83

കോഴിക്കോട്-67

പത്തനംതിട്ട - 54

പാലക്കാട്, കാസര്‍ഗോഡ് -49

വയനാട് - 43

കണ്ണൂര്‍ - 42

ആലപ്പുഴ - 38

ഇടുക്കി - 34

തൃശൂര്‍ -31

കോട്ടയം-29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ (67) മരണമടഞ്ഞു. ഇതോടെ 68 മരണമാണ് ഉണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

കൊല്ലം-146

തിരുവനന്തപുരം - 126

എറണാകുളം -58

തൃശൂര്‍ ജി- 56

പത്തനംതിട്ട- 41

കാസര്‍ഗോഡ് -36

ആലപ്പുഴ - 35

മലപ്പുറം - 34

കോഴിക്കോട് - 30

കോട്ടയം - 28

ഇടുക്കി - 20

പാലക്കാട് -19

വയനാട് - 9

കണ്ണൂര്‍ - 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Anweshanam
www.anweshanam.com