ആശങ്ക പരത്തി മരണം വർധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം
Top News

ആശങ്ക പരത്തി മരണം വർധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം

മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തർ വീതവുമാണ് മരിച്ചത്

News Desk

News Desk

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തർ വീതവുമാണ് മരിച്ചത്.

കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72) യാണ് കോഴിക്കോട് മരിച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞതിന് പിന്നാലെയാണ് മരണം.

മലപ്പുറത്ത് രണ്ട് പേരാണ് ഇന്ന് മരിച്ചത്. 58 വയസുകാരനായ മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ മരിച്ചു. ഇദ്ദേഹം ശ്വാസകോശത്തിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിൻകുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കേ മരിച്ചു. 71 വയസുകാരനായിരുന്നു. ഹൃദയ , വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

കലഞ്ഞൂർ സ്വദേശി രാമകൃഷ്ണപിളളയാണ് പത്തനംതിട്ടയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം

പോസിറ്റീവായത്.

ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്‍റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. ക്ലീറ്റസിന്‍റെ പരിശോധനാഫലം പോസിറ്റീവായി

Anweshanam
www.anweshanam.com