കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക

രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകിയത്.
കോവിഡ്  വ്യാപനം  രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികൾക്ക് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി സംസ്ഥാനത്ത് മൂന്ന് ലക്ഷം പേരിൽ കൂട്ട പരിശോധന നടത്തും.

ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയരുമെന്നാണ് ആശങ്ക. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകിയത്.

കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ 11 -നു ഓൺലൈൻ ആയി നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതർ പങ്കെടുക്കും. വാക്‌സിൻ ക്ഷാമം തുടരുന്നതിനിടെ 5 .5 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രം ഇന്ന് ലഭ്യമാക്കാൻ സാധ്യതയുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com