സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍

രോഗ ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇകെ ഹാരിസ് (51) ആണ് മരിച്ചത്.

ജൂണ്‍ 19നാണ് ഹാരിസ് കുവൈത്തില്‍ നിന്നെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു.

ഇടുക്കി തൊടുപുഴ അച്ചൻകവല ചെമ്മനംകുന്നേൽ ലക്ഷ്മി (79)യുടെ മരണവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലക്ഷ്മി. ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല.

Related Stories

Anweshanam
www.anweshanam.com