എന്‍ഡിഎ വിട്ട പി സി തോമസ് വിഭാഗവുമായി ​കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം ലയിക്കും

എന്‍ഡിഎ വിട്ട പി സി തോമസ് വിഭാഗവുമായി ​കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം ലയിക്കും

തിരുവനന്തപുരം: സീറ്റ് നിഷേധത്തെതുനെത്തുടര്‍ന്ന്​ എന്‍ഡിഎ വിട്ട പി സി തോമസ് വിഭാഗവുമായി ​കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം ലയിക്കും. ഇതോടെ ജോസഫ്​ ഗ്രൂപ്പിന്‍റെ ചിഹ്ന പ്രതിസന്ധിക്ക്​ പരിഹാരമാകും. ഇന്ന് കടുത്തുരുത്തിയില്‍ വെച്ചാണ്​ ലയന സമ്മേളനം.

ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച്‌​ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ എന്‍ഡിഎ പരിപാടികളിലെത്തിയ പി സി തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ലയനം നടന്നാല്‍ പി ജെ ജോസഫാകും പാര്‍ട്ടി ചെയര്‍മാന്‍. പി സി തോമസ്​ ഡെപ്യൂട്ടി ചെയര്‍മാനാകും. മോന്‍സ്​ ജോസഫാകും വൈസ്​ ചെയര്‍മാന്‍.

കഴിഞ്ഞ ദിവസം സുപ്രീം കോടതി രണ്ടില ചിഹ്നം ജോസ്​ കെ. മാണിക്ക്​ നല്‍കിയിരുന്നു. കസേരയാണ്​ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം.

എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അട്ടിമറിച്ചാണ് പി സി തോമസ് ലോക്​സഭയിലെത്തിയത്​. മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കെ.എം മാണിയോട് ഇടഞ്ഞാണ് പി സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. അന്ന്​ ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com