സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറ് ജില്ലകളിൽ അലർട്ട്

ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറ് ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത്, മഴ ശക്തമായി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com