സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍

15 വര്‍ഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതികരണവുമായി   മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം :സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . പിന്‍വാതിലിലൂടെ വന്ന ചിലരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്.

15 വര്‍ഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. യോഗ്യതയുണ്ടെങ്കില്‍ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയാല്‍ എന്താണ് പ്രശ്‌നമെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. യോഗ്യത ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെയെന്ന് ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു .

അതേസമയം പബ്ലിക് സര്‍വീസ് കമ്മീഷന്‍ പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com