നിയമസഭാ സമ്മേളനം ഇന്ന്: നയപ്രഖ്യാപനം രാവിലെ ഒമ്ബതിന്

15നാണ് ബജറ്റ്.
നിയമസഭാ സമ്മേളനം ഇന്ന്: നയപ്രഖ്യാപനം രാവിലെ ഒമ്ബതിന്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം രാവിലെ ഒമ്ബതിന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും. കാര്‍ഷിക നിയമഭേദഗതിയെ വിമര്‍ശിക്കുന്ന ഭാഗം പ്രസംഗത്തിന്റെ കരടിലുണ്ടെങ്കിലും ഗവര്‍ണ്ണര്‍ തിരുത്തല്‍ ആവശ്യപ്പെട്ടിരുന്നില്ല. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവില്‍ ചര്‍ച്ചക്ക് വരും. 15നാണ് ബജറ്റ്. അതേസമയം, സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചര്‍ച്ചചെയ്യും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com