സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിച്ചു
Top News

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിച്ചു

വി.ഡി സതീശന്‍ എംഎല്‍എയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. വി.ഡി സതീശന്‍ എംഎല്‍എയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യക്തമായ പദ്ധതിയുമായാണ് കടത്ത് സംഘം എത്തിയതെന്നും വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. സിഎമ്മിന്റെ വകുപ്പില്‍ പിന്‍വാതില്‍ വഴി ജോലി നേടിയതും പദ്ധതി പ്രകാരമെന്ന് സതീശന്‍. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്ന് എംഎല്‍എ പറഞ്ഞു. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്റെയും ഉത്തരവാദിത്തം ശിവശങ്കറിന്റെ തലയില്‍ കെട്ടി വെക്കുന്നുവെന്നും എംഎല്‍എ. ലൈഫ് മിഷനിലും തട്ടിപ്പ് നടന്നു, ധാരണാപത്രം ഒപ്പിട്ട ശേഷം തുടര്‍ കരാറില്‍ ഏര്‍പ്പെട്ടില്ല. നാലര കോടി കൈക്കൂലി അറിയാം എന്ന് ധനമന്ത്രി സമ്മതിച്ചു. നാലര കോടി മാത്രം അല്ല അഞ്ച് കോടി ആര്‍ക്ക് പോയി എന്നതും അന്വേഷിക്കണമെന്നും വിഡി സതീഷന്‍ പറഞ്ഞു.

Anweshanam
www.anweshanam.com