എൻഫോഴ്സ്മെന്റിനോട് വി​ശ​ദീ​ക​ര​ണം തേ​ടി നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കെ​തി​രേ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി നീ​ക്കം അ​ത്യ​പൂ​ര്‍​വ​മാ​ണ്
എൻഫോഴ്സ്മെന്റിനോട് വി​ശ​ദീ​ക​ര​ണം തേ​ടി നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി

തിരുവനന്തപുരം: ലൈ​ഫ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് നടപടി.

എൻഫോഴ്സ്മെന്റ് ഒരാഴ്ചക്കുള്ളിൽ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നൽകണം. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തും.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കെ​തി​രേ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി നീ​ക്കം അ​ത്യ​പൂ​ര്‍​വ​മാ​ണ്. അ​തി​നി​ടെ സം​സ്ഥാ​ന പോ​ലീ​സും ഇ​ഡി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ല്‍ റെ​യ്ഡി​നെ​ത്തി​യ​പ്പോ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

നേ​രി​ട്ട് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ന്നും പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി വീ​ണ്ടും വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related Stories

Anweshanam
www.anweshanam.com