കോവിഡ് വ്യാപനം;വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം

തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷമാവ് പരിശോധിക്കുക ,സാനിറ്റൈസർ നൽകുക തുടങ്ങിയവയാണ് ജോലി .കോവിഡ് പ്രോട്ടോകോൾ പാലിക്കപെടുമോ എന്നറിയാൻ ഒരു ആൾ ഇത്തവണ ഉണ്ടാകും .
കോവിഡ്  വ്യാപനം;വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം

തിരുവനന്തപുരം :കോവിഡ് വ്യാപനം ഉയരുന്നതിന് ഇടയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം വന്നെത്തി .തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിച്ച് ചട്ടങ്ങൾ ഒക്കെ ഇത്തവണയും ഉണ്ട് .മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ബൂത്തിന്റെ കവാടത്തിൽ ഫെസിലിറ്റേറ്റർ എന്നൊരു പേരിൽ ഒരു ജീവനക്കാരൻ അധികമായി ഉണ്ടാകും .

തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷമാവ് പരിശോധിക്കുക ,സാനിറ്റൈസർ നൽകുക തുടങ്ങിയവയാണ് ജോലി .കോവിഡ് പ്രോട്ടോകോൾ പാലിക്കപെടുമോ എന്നറിയാൻ ഒരു ആൾ ഇത്തവണ ഉണ്ടാകും .

ബൂത്തിലേക്ക് പോകുമ്പോൾ മാസ്കും തിരിച്ചറിയൽ കാർഡും മറക്കരുത് .വോട്ടർസ്ലിപ് കയ്യിൽ കരുതുന്നത് വോട്ടെടുപ്പ് എളുപ്പത്തിലാകാൻ സഹായിക്കും .ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടുതൽ ആണെങ്കിൽ രണ്ട് തവണ കൂടി പരിശോധിക്കും .

കൂടിയ അളവ് വീണ്ടും കണ്ടാൽ ടോക്കൺ നൽകി തിരിച്ച് അയക്കും .വോട്ടറെ തിരിച്ചറിയാൻ മാസ്ക് താഴ്ത്തേണ്ടി വരും .വോട്ടർമാർ രണ്ട് മീറ്റർ അകലം പാലിക്കണം .വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com