മൂന്നാഴ്ച്ച നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഇന്ന് അവസാനം

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് പ്രചാരണത്തിനായി സംസ്ഥാനത്ത് ഉണ്ടാകും .
മൂന്നാഴ്ച്ച നീണ്ടു  നിന്ന പരസ്യപ്രചാരണത്തിന് ഇന്ന് അവസാനം

തിരുവനന്തപുരം :മൂന്നാഴ്ച്ച നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഇന്ന് അവസാനം .ഇന്ന് രാത്രി ഏഴു വരെ പരസ്യപ്രചാരണം നടത്താം .കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കലാശക്കൊട്ട് നിരോധിച്ചിട്ടുണ്ട് .

പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ .പല മണ്ഡലങ്ങളിലും പ്രചാരണത്തിനായി സിനിമ താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട് .കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് പ്രചാരണത്തിനായി സംസ്ഥാനത്ത് ഉണ്ടാകും .

മലബാറിലും നേമത്തും രാഹുൽ എത്തും .ബൈക്ക് റാലികൾ ഒഴിവാക്കിയാണ് റോഡ് ഷോ .ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് .തിങ്കളാഴ്ച നിശബ്‌ദ പ്രചാരണമാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com