കാവൽ മന്ത്രിസഭയ്ക്ക് അനുമതി നൽകി ഗവർണറുടെ വിജ്ഞാപനം ഇറങ്ങി

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകില്ലെങ്കിലും ഇവർക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ല.
കാവൽ മന്ത്രിസഭയ്ക്ക് അനുമതി നൽകി ഗവർണറുടെ വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: കാവൽ മന്ത്രിസഭയ്ക്ക് അനുമതി നൽകി ഗവർണറുടെ വിജ്ഞാപനം ഇറങ്ങി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ നിലവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ കാവൽ മന്ത്രിസഭ തുടരും.മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകില്ലെങ്കിലും ഇവർക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ല.

എന്നാൽ നിലവിലെ പരിപാടികൾ തുടരാൻ കഴിയും. 14 -ആം നിയമസഭ പിരിച്ചുവിട്ടുള്ള മന്ത്രിസഭാ ശുപാർശയും ഗവർണർ അംഗീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ സ്‌പീക്കർക്ക് തുടരാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com