കേരളത്തിലെ നിരോധനാജ്ഞ നാളെ അവസാനിക്കും; വിവിധ ജില്ലകളിൽ നിരോധനാജ്ഞ നീട്ടി ഉത്തരവ്

ഒക്ടോബര്‍ മൂന്നിന് രാവിലെ ഒന്‍പത് മണിക്കാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
കേരളത്തിലെ നിരോധനാജ്ഞ നാളെ അവസാനിക്കും; വിവിധ ജില്ലകളിൽ നിരോധനാജ്ഞ നീട്ടി ഉത്തരവ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒന്‍പത് മണിക്കാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-ന് രാത്രി 12 വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തില്‍ പ്രദേശിക സ്ഥിതി പരിഗണിച്ച്‌ നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി വിവിധ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് പുറത്തു വന്നത്.

മലപ്പുറം, തൃശ്ശൂ‍‍ര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും എന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്.

നിരോധനാജ്ഞ നീട്ടുന്ന ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം എല്ലായിടത്തും ബാധകമാണ്

Related Stories

Anweshanam
www.anweshanam.com