സര്‍ക്കാര്‍ കോവിഡ് പ്രതിരോധ ചുമതല പൊലീസിന്; അതൃപ്തിയുമായി ആരോഗ്യപ്രവര്‍ത്തകര്‍
Top News

സര്‍ക്കാര്‍ കോവിഡ് പ്രതിരോധ ചുമതല പൊലീസിന്; അതൃപ്തിയുമായി ആരോഗ്യപ്രവര്‍ത്തകര്‍

ആരോഗ്യവകുപ്പും പൊലീസും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും പൊലീസിന്റെ യുദ്ധം കോവിഡിനെതിരെയാണെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

News Desk

News Desk

കൊച്ചി: സര്‍ക്കാര്‍ കോവിഡ് പ്രതിരോധ ചുമതല പൊലീസിന് നല്‍കിയതില്‍ കടുത്ത അതൃപ്തിയുമായി ആരോഗ്യപ്രവര്‍ത്തകര്‍ രം​ഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊവിഡ് നോഡല്‍ ഓഫീസര്‍ വിജയ് സാക്കറെ. ആരോഗ്യവകുപ്പും പൊലീസും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും പൊലീസിന്റെ യുദ്ധം കൊവിഡിനെതിരെയാണെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു. ജനാധിപത്യപരമായാണ് പൊലീസിന്റെ പ്രവര്‍ത്തനം. കണ്ടൈന്‍മെന്റ് കാര്യക്ഷമമായി നടപ്പാക്കുന്നതിന് പൊലീസിന് വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്തിരുന്ന ജോലി കൂടി ഏല്‍പ്പിച്ച്‌ പൊലീസിന് സര്‍വ്വസ്വാതന്ത്ര്യം നല്‍കികൊണ്ടാണ് സര്‍ക്കാര്‍ ഇന്നലെ നയം മാറ്റം പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിര്‍പ്പാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത്. ഡോക്ടര്‍മാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയറിയിച്ച്‌ രം​ഗത്തെത്തി. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് ഐഎംഎ വിമര്‍ശിച്ചത്. കെജിഎംഒഎയും ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയനും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചു.

അതേസമയം കൊവിഡ് പ്രതിരോധം ദുര്‍ബലമായെന്ന് പറയാതെ പറഞ്ഞാണ് ഐഎംഎ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. കൊവിഡ് രോഗികളുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കലടക്കമുള്ള, ആരോഗ്യ പ്രവര്‍ത്തകരുടെ ജോലികള്‍ ചെയ്യേണ്ടത് പൊലീസാണോ എന്നാണ് ഐഎംഎയുടെ ചോദ്യം. നിയന്ത്രിത മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തി.

Anweshanam
www.anweshanam.com