കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടോ ,സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും .
കേരളത്തിലും കോവിഡ്  നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം :രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്തു കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു .ഇന്ന് മുതൽ പോലീസ് പരിശോധന കർശനമാക്കും .എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടോ ,സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും .

ഇതിനായി സെക്റ്ററൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കും .സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം .ആർ ടി പി സി ആർ ടെസ്റ്റ് വ്യാപകമാകാനും നിർദേശം .കൂടുതൽ പേർക്ക് വാക്‌സിൻ നൽകും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com