തെലുങ്കാന: ലെജിസ്ലേറ്റിവ് കൗൺസിലെത്തിയ മുഖ്യമന്ത്രിയുടെ മകൾ മന്ത്രിയായേക്കും

നിയോജക മണ്ഡലത്തിൽ പോൾ ചെയ്ത 823 വോട്ടുകളിൽ കവിതയ്ക്ക് 728 വോട്ടുകൾ ലഭിച്ചു.
തെലുങ്കാന: ലെജിസ്ലേറ്റിവ് കൗൺസിലെത്തിയ മുഖ്യമന്ത്രിയുടെ മകൾ മന്ത്രിയായേക്കും

ന്യൂഡെല്‍ഹി: തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കൽവകുന്ത്ല കവിതക്ക് സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

2019 മെയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിസാമാബാദിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിന്ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. കവിതക്ക് ഇനി പിതാവിന്റെ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കുമെന്നു പറയുന്നു. ഉടൻ കവിത ഒരു മന്ത്രിയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു - ടിആർഎസ് മുതിർന്ന നേതാവും ബോധൻ മുഹമ്മദ് ഷക്കീൽ പറഞ്ഞു.

നിയോജക മണ്ഡലത്തിൽ പോൾ ചെയ്ത 823 വോട്ടുകളിൽ കവിതയ്ക്ക് 728 വോട്ടുകൾ ലഭിച്ചു. ആദ്യ റൗണ്ടിൽ 600 വോട്ടുകളിൽ 531 ഉം രണ്ടാം റൗണ്ടിൽ 197 വോട്ടുകളും നേടി. കവിതയുടെ എതിർ സ്ഥാനാർത്ഥി ഭാരതീയ ജനതാ പാർട്ടിയിലെ ലക്ഷ്മി നാരായണൻ നേടിയത് 56 വോട്ടുകൾ മാത്രമാണ്. കോൺഗ്രസിന്റെ സുഭാഷ് റെഡ്ഡിക്ക് 29 വോട്ടുകൾ. 10 വോട്ടുകൾ അസാധു. കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

കഴിഞ്ഞ ഡിസംബറിൽ ടി‌ആർ‌എസിൽ നിന്ന് സിറ്റിങ് എം‌എൽ‌സി ആർ ഭൂപതി റെഡ്ഡി കോൺഗ്രസിലേക്ക് കൂറുമാറിയിരുന്നു. ഭൂപതി അയോഗ്യനാക്കപ്പെട്ടു. തുടർന്നാണ് നിസാമബാദ് മണ്ഡലം എം‌എൽ‌സി സീറ്റിൽ ഉപതെ രഞ്ഞെടുപ്പ് അനിവാര്യമായത്. തകർപ്പൻ വിജയത്തിന് കവിത പ്രാദേശിക സംഘടനാ പ്രതിനിധികൾക്ക് നന്ദി പറഞ്ഞു. മഹത്തായ വിജയത്തിനായി അശ്രാന്തമായി പരിശ്രമിച്ച മന്ത്രി വി പ്രശാന്ത് റെഡ്ഡി, എം‌എൽ‌എമാർ, എം‌പിമാർ, എം‌എൽ‌സിമാർ എന്നിവരോടും കവിത നന്ദി അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com