കേരളത്തില്‍ കോൺഗ്രസിന് പാളിച്ചയുണ്ടായെന്ന് കെ.സി. വേണുഗോപാല്‍

പാളിച്ചകള്‍ കണ്ടെത്തി അവ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.സി.വേണുഗോപാല്‍
കേരളത്തില്‍ കോൺഗ്രസിന് പാളിച്ചയുണ്ടായെന്ന് കെ.സി. വേണുഗോപാല്‍

ന്യൂസ്

ന്യൂഡൽഹി: തദ്ദേശേ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേരളത്തില്‍ പാര്‍ട്ടിക്ക് പാളിച്ചയുണ്ടായെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാളിച്ചകള്‍ കണ്ടെത്തി അവ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേരള കോണ്‍​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടു പോയതടക്കമുള്ള വിഷയങ്ങള്‍ ച‍ര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും വെല്‍ഫെയ‍ര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും പറഞ്ഞ വേണു​ഗോപാല്‍ നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരമെന്നും അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നി‍ര്‍ണയം പാളിയെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. കേരളത്തില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നുവെന്നും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അനാവശ്യമായിരുന്നെന്നും എഐസിസി വിലയിരുത്തുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com